Translate

Wednesday, 26 October 2016

ഇനി Facebook Liveന്റെ  കാലം.. !!!

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന social networking site ആയ  ഫേസ്ബുക്,പുതുതായി  അവതരിപ്പിച്ച ഒരു ഓപ്ഷൻ ആണ് "Facebook Live". ഇപ്പോൾ നമുക്ക് ഫേസ്ബുക്കിലൂടെ live ആയ് വീഡിയോസ് സംപ്രേക്ഷണം ചെയ്യാനുള്ള  ഒരു സൗകര്യം ഉണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ friends ലിസ്റ്റിൽ ആക്ടിവായിരിക്കുന്നവർക്ക് നിങ്ങളുടെ live വീഡിയോസ് അവരുടെ ന്യൂസ് ഫീഡിൽ അപ്പോൾതന്നെ live ആയി കാണാൻസാധിക്കുന്നതാണ് . ഈ ഒരു കാര്യം എങ്ങനെ ചെയ്യാം എന്നാണിവിടെ പറയുന്നത്. 

1) ആദ്യം facebook app തുറക്കുക

2)പിന്നെ status എന്ന ഐക്കൺ തുറന്ന്, more options തിരഞ്ഞെടുക്കുക .

3) അവിടെ "Go live" എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്, അവിടെ ക്ലിക്ക് ചെയ്യുക

4) അപ്പോൾ നിങ്ങളുടെ ക്യാമെറ ഓപ്പൺ ആവും, അവിടെ പ്രൈവസി ഓപ്ഷനും set ചെയ്യുക

5) പിന്നെ നിങ്ങളുടെ live വീഡിയോയെ കുറിച്ച് ഒരു ചെറിയ വിവരണവും അവിടെ നൽകുക

6) ഇതെല്ലാം  ചെയ്തുകഴിഞ്ഞാൽ പിന്നെ നിങ്ങളുടെ mobile camera ഒരു നല്ല ആംഗിളിൽ പിടിക്കുക, ശേഷം "Go live" എന്ന ബട്ടണിൽ click ചെയ്യുക

7) പിന്നെ ഒരു കൗണ്ട് ഡൗണിലുടെ വീഡിയോ റെക്കോർഡിങ് സ്റ്റാർട്ട് ആവുന്നതാണ്. 

8) live video റെക്കോഡിങ് പൂർത്തിയായിക്കഴിഞ്ഞാൽ സ്‌ക്രീനിന്റെ മുകളിൽ വലത് കോർണറിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ facebook live വീഡിയോ പൂർത്തിയാക്കാം. 

 (നിങ്ങൾക്ക് ഞങ്ങളെ ഫേസ്ബുക്കിലൂടെയും follow Up ചെയ്യാം, അതിനായി സന്ദർശിക്കുക Tech-Corner )


 

    Choose :
  • OR
  • To comment
No comments:
Write comments