ഗൂഗിൾ എന്ന സെർച്ച് എഞ്ചിനും അതിന്റെ ഉപയോഗങ്ങളും ഇല്ലാത്ത ഒരവസ്ഥ ഒരിക്കലും നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ ഗൂഗിളിലെ പല രഹസ്യങ്ങളും നമുക്കറിയില്ല, ഇങ്ങനെയുള്ള 10 ഗൂഗിൾ tricks ആണ് എവിടെ പറയുന്നത്.
1) Ok Google
ഗൂഗിളിലെ ഒരു അടിപൊളി ടെക്‌നിക് ആണിത്. നമുക്ക് ഒരു കാര്യത്തെ കുറിച്ച് സെർച്ച് ചെയ്യണമെങ്കിൽ നമുക്ക് അത് ടൈപ്പ് ചെയ്യേണ്ട ഒരാവശ്യവും ഇല്ല, അതിനായ് സെർച്ച് ബോക്സിന്റെ അടുത്തായി ഒരു മൈക്കിന്റെ ചിഹ്നം കാണാവുന്നതാണ് അതിൽ ക്ലിക്ക് ചെയ്ത് Ok google എന്നു പറഞ്ഞതിനുശേഷംവിഷയം പറയുക.
2) Google coundown timer
നമുക്ക് എളുപ്പത്തിൽ google സെർച്ച് എൻജിനിൽ ഒരു ടൈമർ സെറ്റ് ചെയ്യാൻ സാധിക്കും, അതിനായി സെർച്ച് ബോക്സിൽ "Set timer " എന്നു ടൈപ്പ് ചെയ്ത് എന്റർ ചെയ്തു ടൈമർ സെറ്റ് ചെയ്യാം.
3) Google number speaker
വളരെ വലിയതും ബുദ്ധിമുട്ടേറിയതുമായ നമ്പറുകൾ നമ്മുടെ സ്വന്തം ഭാഷയിൽ ഗൂഗിൾ നമുക്ക് പറഞ്ഞുതരും അതിനായി നിങ്ങൾക്കാവിശ്യമായ നമ്പേഴ്സ് എന്റർ ചെയ്യുക ഉദാഹരണം നിങ്ങൾക്ക് 565439926526283 എന്ന സഖ്യ ആണ് ടൈപ്പ് ചെയ്യുന്ന്നതെങ്കിൽ എങ്ങനെ എന്റർ ചെയ്യുക "565439926526283=English" എങ്ങനെ ടൈപ്പ് ചെയ്യാം. മലയാളത്തിൽ കേൾക്കാൻ "565439926526283=Malayalam" എന്നും സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്ത് എന്റർ കീ അമർത്തിയാൽ മതി.
4) Google food comparison
ഭക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്ന വരാണെങ്കിൽ നിങ്ങൾക്ക് രണ്ടു ഫുഡ് ഐറ്റംസുകൾ തമ്മിൽ ഒരു താരതമ്യം ചെയ്യാൻ സാധിക്കും. ഉദാഹരണത്തിന് അതിൽ അടങ്ങിയിട്ടുള്ള fact, കാലറീസ്, etc. ഇതിനായി ഇങ്ങനെ സെർച്ച് ചെയ്യുക for example : "pizza vs noodles "
5) Google live web came
ഗൂഗിളിന്റെ മറ്റൊരു രസകരമായ ഒരു ട്രിക്ക് ആണിത് എളുപ്പത്തിൽ മറ്റൊരു ലൊക്കേഷനിൽ നിന്നും തൽസമയ വെബ്ക്യാം ചിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കും അതിനായി“inurl:view/view.shtml” എന്നു ടൈപ്പ് ചെയ്തു എന്റർ ചെയ്യുക.
6) Google Distance Between Cities.
ഇത് ഗൂഗിളിന്റെ മറ്റൊരു കൂൾ ട്രിക്ക് ആണ്, നമ്മൾ എവിടേക്കെങ്കിലും യാത്ര ചെയ്യുകയാണെങ്കിൽ ഒരു സിറ്റിയിൽ നിന്നും മറ്റൊരു സിറ്റിയിലേക്കുള്ള ദൂരം google നമുക്ക് പറഞ്ഞുതരും, അതിനായി "Distance between kochi To kozhikode " എന്നു ടൈപ്പ് ചെയ്ത് എന്റർ കീ അമർത്തിയാൽ മതി. നിങ്ങൾക്ക് ഏത് സിറ്റികൾ തമ്മിലുള്ള അകലവും ഇങ്ങനെ കാണാം.
7) Google Sports Schedule
നിങ്ങൾ ഒരു സ്പോർട്സ് പ്രേമിയാണെങ്കിൽ നിങ്ങൾക്ക് അപ്പോൾ നടക്കുന്ന ഏതൊരു മാച്ചിന്റെയും ടൈം ഷെഡ്യൂൾ അറിയാൻ സാധിക്കും, അതിനായി ഉദാഹരണത്തിന് "Cricket Schedule"എന്നു സെർച്ച് ചെയ്താൽ മതി. Eg: "Football Schedule".
8) Google Find cast
ഈയൊരു ട്രിക്ക് സിനിമ പ്രേമികൾക്കായാണ്, കാരണം ഒരു സിനിമയുടെ മൊത്തം കാര്യം ഉദാഹരണത്തിന് നടൻ, നടി, മറ്റു കഥാപാത്രങ്ങൾ ഡയറക്ടർസ് എന്നിവയടക്കമുള്ള എല്ലാ വിവരങ്ങളും നമുക്ക് ഒറ്റ ക്ലിക്കിൽ google കാണിച്ചുതരും, അതിനായി "Cast:Titanic" എന്ന് സെർച്ച് ചെയ്താൽ മതി. Eg: "Cast:Bhaahubali".
9) Dancing Youtube
വളരെ രസകരമായ മറ്റൊരു ട്രിക്ക് ആണിത് യൂട്യൂബിൽ കയറി "use the foce luke"Or "do the harlem shakese"എന്നു ടൈപ്പ് ചെയ്താൽ യൂട്യൂബ് Results ഡാൻസ് ചെയ്തുവരുന്നത് കാണാം.
10) Use Google Search As A Calculator.
നമ്മൾക്ക് ചെയ്യണ്ട സിമ്പിൾ കണക്കുകൂട്ടലുകൾ google നമ്മുക്ക് ചെയ്തുതരുന്നതാണ്, ഉദാഹരണത്തിന് ഗൂഗിൾ സെർച്ച് ബോക്സിൽ 5*5+8 എന്ന് എന്റർചെയ്‌തൽ അതിന്റെ ഉത്തരം കിട്ടുന്നതാണ്. Eg: 5*5+8=33.
1 comment:
Write commentsSuperb....
ReplyDelete