യൂട്യൂബിൽ കയറി ഒരു വീഡിയോ പോലും കാണാത്തവരായി ആരും തന്നെ ഈ കാലത്തുണ്ടാവില്ല. എന്നാൽ നമുക്കിഷ്ടമായ ഒരു വീഡിയോ യൂട്യൂബിൽ നിന്നും ഡൌൺലോഡ് ചെയ്യണമെങ്കിലോ ?, യൂട്യൂബിൽ വീഡിയോസ് നേരിട്ട് ഡൌൺലോഡ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഇല്ല. അതുകൊണ്ട് തന്നെ എങ്ങനെ എളുപ്പത്തിൽ വീഡിയോസ് ഡൌൺലോഡ് ചെയ്യാം എന്നാണിവിടെ പറയുന്നത് .
നമ്മൾ സാധാരണയായി യൂട്യൂബിൽ കയറുന്നത് യൂട്യൂബ് web address വെച്ചാണ് (www.youtube.com) അല്ലെങ്കിൽ ഗൂഗിൾ സെർച്ചിങ്ങിലൂടെ ആയിരിക്കും, എങ്ങനെ തന്നെ ആയാലും കുഴപ്പമില്ല.
ആദ്യം യൂട്യൂബിൽ നിന്നും നിങ്ങൾക്ക് Download ചെയ്യണ്ട വീഡിയോ ഓപ്പൺ ആക്കുക, പിന്നെ വീഡിയോ പ്ലേയ് ചെയ്യിക്കുക. അതിനുശേഷം വെബ് സൈറ്റിന്റെ മുകളിൽ നോക്കിയാൽ (Address barൽ ) നിങ്ങൾക്ക് ആ വീഡിയോ യുടെ address കാണാൻ സാധിക്കും, അവിടെ നിങ്ങൾ ഒരു ചെറിയ മാറ്റം വരുത്തണം, അതിനായി ആ address ബാറിൽ രണ്ടുതവണ ക്ലിക്ക് ചെയ്ത് youtube എന്ന് തുടങ്ങുന്നതിനു മുൻമ്പായി രണ്ട് തവണ "SS" എന്നു ചേർക്കുക, eg: https://ssyoutube.com/ എന്നിട്ടു എന്റർ കീ അമർത്തുക അപ്പോൾ മറ്റൊരു വിൻഡോ ദൃശ്യമാകും അവിടെ ഡൌൺലോഡ് ചെയ്യണ്ട വീഡിയോ ഏതു ഫോർ മാറ്റിലാണ് വേണ്ടതെന്നു ചോദിക്കും അതും സെലക്ട് ചെയ്തുകഴിഞ്ഞാൽ വീഡിയോ ഓട്ടോമാറ്റിക്കലി ഡൌൺലോഡ് ചെയ്യപ്പെടും.
No comments:
Write comments