ചിലപ്പോഴെങ്കിലും whatsapp മീഡിയകൾ മൊബൈൽ ഫോൺ gallery യിൽ വന്നുകിടക്കുന്നത് ഇഷ്ടമില്ലാത്തവരാണ് നമ്മൾ, എന്നാൽ ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു എളുപ്പമാർഗം ആണിവിടെ പറയുന്നത്.
നിങ്ങൾ ആദ്യം ഫയൽ മാനേജർ തുറക്കുക, file manager>Whatsapp>Media. തുറന്നുകഴിഞ്ഞാൽ ഇതിൽ whatsapp image, whatsapp video എന്നിവ കാണാം. ചിത്രങ്ങളാണ് വരുന്നത് തടയേണ്ടതെങ്കിൽ whatsapp images എന്ന folder ഒന്ന് rename ചെയ്യുക, ചെയ്യുമ്പോൾ whatsapp images എന്നതിന് മുമ്പിൽ ഒരു കുത്ത് ഇടുക (. ), എന്നിട്ടു save ചെയ്യുക. പിന്നെ ഒരു തരത്തിലുള്ള ചിത്രങ്ങളും gallery യിൽ വന്നു കിടക്കില്ല. അതുപോലെ videos ഉം തടയണമെങ്കിൽ ഇതേപോലെ ചെയ്താൽ മതി. ഒരു പക്ഷെ നിങ്ങൾക്ക് പഴയത് പോലെ image ഉം videos ഉം വരണമെങ്കിൽ ആ ഫോൾഡറുകൾ ഒന്ന് കൂടി rename ചെയ്‌ത് ആ കുത്ത് ഒഴിവാക്കിയാൽ മതി.
( കടപ്പാട് :malayalam.gizbot.com)
No comments:
Write comments