എന്നാൽ ഫോൺ നഷ്ടമാവുന്നതും, അല്ലെങ്കിൽ അശ്രദ്ധ കാരണവും പലപ്പോഴും നമ്മുടെ വേണ്ടപ്പെട്ട Contact നമ്പറുകൾ നമുക്ക് നഷ്ടമാവുന്നു. പിന്നെ പുതിയ ഒരു ഫോൺ വാങ്ങിയാലും പഴയ നമ്പറുകൾ തിരിച്ചെടുക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ഈ ഒരു പ്രശ്നം തടയാനുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ പറയുന്നത്.
ആദ്യം നിങ്ങള്ക്ക് ഒരു Google A/C (Eg:G-mail A/C)ഉണ്ടായിരിക്കണം. ആ Google a/c ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഡിവൈസ് ലോഗിൻ ചെയ്തുവയ്ക്കുക. അതിനുശേഷം നിങ്ങൾക്കാവിശ്യമായ contact നമ്പറുകൾ നിങ്ങൾ save ചെയ്യുക, ആ സമയത് ഈ contact എവിടെയാണ് സേവ് ചെയ്യണ്ടെതെന്നു ചോദിക്കും അപ്പോൾ സിം കാർഡിലോ ഫോണിലോ സേവ് ചെയ്യാതെ നിങ്ങളുടെ google A/C ൽ click ചെയ്തു save ചെയ്യുക.
ഇതിനുശേഷം എന്തെകിലും കാരണത്താൽ നിങ്ങളുടെ മൊബൈൽ നഷ്ടമായാൽ നിങ്ങൾ ചെയേണ്ടത് ഒരു കംപ്യൂട്ടറിൽ പോയി www.google.com/contacts എന്ന് Search ചെയ്യുക അപ്പോൾ നിങ്ങളുടെ google a/c username & password എന്നിവ ചോദിക്കും അതും ടൈപ്പ് ചെയ്‌ത് Login ചെയ്താൽ നിങ്ങളുടെ നഷ്ട്ടമായ എല്ലാ Contacts ഉം നിങ്ങള്ക്ക് കാണാവുന്നതാണ്. ഈ നമ്പറുകൾ നിങ്ങളുടെ മറ്റൊരു ഫോണിൽ ലഭിക്കാൻ നിങ്ങളുടെ google a/c ഉപയോഗിച്ച് ആ മൊബൈൽ device ൽ login ചെയ്താൽ ഓട്ടോമാറ്റിക്കലായി എല്ലാ Contact നമ്പറുകളും നിങ്ങളുടെ ഫോണിൽ വരുന്നതാണ്.
No comments:
Write comments